ജിഷ്ണുവിന്റെ മരണം: കൃഷ്ണദാസിന്റെ ജാമ്യം തുടരും


ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ ജാമ്യം തുടരും. ഇടക്കാല ജാമ്യം നേടിയത് വ്യാജവിവരങ്ങള്‍ നല്‍കിയാണെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.


കൃഷ്ണദാസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം നിലനില്‍ക്കുമോ എന്നും കോടതി ചോദിച്ചു. പ്രിന്‍സിപ്പലിന്റെ രഹസ്യമൊഴി ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.


കളക്ടര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കണമെന്ന് അറിയിച്ചാണ് കൃഷ്ണദാസ് അറസ്റ്റ് ഒഴിവാക്കിയുള്ള മുന്‍കൂര്‍ ജാമ്യം നേടിയത്. എന്നാല്‍ ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ്‌ തന്നെ യോഗം കഴിഞ്ഞതാണെന്നും കോടതിയെ ഇയാള്‍ തെറ്റുധരിപ്പിക്കുക ആയിരുന്നെന്നും ചൂണ്ടികാട്ടി സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.



Sharing is Caring