അഫ്ഗാനില്‍ ഗ്രനേഡ് ആക്രമണം; ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചു


കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ലഹ്മാന്‍ പ്രവിശ്യയിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. ഇവരുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.


അജ്ഞാതനായ തോക്കുധാരി ഇവരുടെ വീടിനു നേരെ രണ്ടു പ്രാവശ്യം ഗ്രനേഡ് പ്രയോഗിച്ചതായി അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.




Sharing is Caring