പൂരത്തിന് നിയമതടസം; വ്യാഴാഴ്ച തൃശൂരില്‍ ഹര്‍ത്താല്‍


പൂരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരെ തൃശൂര്‍ ജില്ലയില്‍ ഫെസ്റ്റിവല്‍ കോര്‍‌ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിക്കും. ഹര്‍ത്താലിന് ബിജെപിയും കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചു. തൃശൂര്‍ പൂരം, ഉത്രാളിക്കാവ് പൂരം ഉള്‍പ്പടെയുള്ള ഉത്സവങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നീക്കം.


പ്രശ്നം പരിഹരിക്കാന്‍ തയാറായില്ലെങ്കില്‍ ഈ മാസം 26ന് ജില്ലയിലെ മൂന്ന് മന്ത്രിമാരുടെയും വീട്ടുപടിക്കല്‍ അനശ്ചിതകാലം ഉപവാസം നടത്തുമെന്നും ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. 28ന് നടക്കുന്ന ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി നല്‍കിയില്ലെങ്കില്‍ തൃശൂര്‍ പൂരം ഉള്‍പ്പടെ ചടങ്ങ് മത്രമായി നടത്തുമെന്നും കമ്മിറ്റി അറിയിച്ചു.


വെടിക്കെട്ട് നടത്തുന്നത് സംബന്ധിച്ച് എക്‌സ്‌പ്ലോസീവ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നോട്ടുവെച്ച നിബന്ധനകളും നിര്‍ദ്ദേശങ്ങളും തൃശൂര്‍പൂരം വെടിക്കെട്ടടക്കം കേരളത്തിലെ പല പ്രധാന വെടിക്കെട്ടുകളേയും പ്രതികൂലമായി ബാധിക്കും.



Sharing is Caring