പി വി അന്‍വറിനെ യു ഡി എഫില്‍ എത്തിക്കാന്‍ മുസ്്‌ലീംലീഗ് നീക്കം ശക്തമാക്കും. സി പി എമ്മിനെതിരായ നീക്കങ്ങളില്‍ പി വി അന്‍വര്‍ മികച്ച കരുവാണെന്നാണ് ലീഗ് വിലയിരുത്തുന്നത്.
പിണറായിസം, മരുമോനിസം തുടങ്ങി അന്‍വര്‍ ഉയര്‍ത്തിവിട്ട ആയുധങ്ങള്‍ പിണറായി വിരുദ്ധ വോട്ടുകള്‍ സമാഹരിക്കുന്നതില്‍ പ്രധാനമാണെന്ന് ലീഗ് കരുതുന്നു. നിലമ്പൂരിനു പുറത്തും പി വി അന്‍വറിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ലീഗ് കരുതുന്നത്.

അന്‍വറിനെ യു ഡി എഫില്‍ എടുക്കണോ എന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞു. കോണ്‍ഗ്രസ് തള്ളിപ്പറയുമ്പോഴും പി വി അന്‍വറിന് മുന്നില്‍ വാതില്‍ അടയ്‌ക്കേണ്ട എന്ന നിലപാട് അദ്ദേഹം ആവര്‍ത്തിക്കുകയാണ്.













