പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ബി.ജെ.പി മലപ്പുറം പോലീസില്‍ പരാതി നല്‍കി


യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ബി.ജെ.പി മലപ്പുറം പോലീസില്‍ പരാതി നല്‍കി. കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. നാമനിര്‍ദ്ദേശ പത്രികയില്‍ ഭാര്യയുടെ സ്വത്ത് വിവരം വെളിപ്പെടുത്തേണ്ട ഭാഗം ഒഴിച്ചിട്ടുവെന്നാണ് പരാതി. നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പി പരാതി നല്‍കിയിരുന്നു.


നാമനിര്‍ദ്ദേശ പത്രിക അപൂര്‍ണമായിട്ടും അക്കാര്യം പരിഗണിക്കാതെ ജില്ലാ വരണാധികാരി പത്രിക സ്വീകരിച്ചത് ക്രിമിനല്‍ കുറ്റമാണെന്ന് ബി.ജെ.പി ആരോപിച്ചു. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. അതേസമയം ബി.ജെ.പിയുടെ ആരോപണം കോടതിയില്‍ നേരിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.




Sharing is Caring