വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ അമ്മമാര്‍ കൈകാര്യം ചെയ്തു


വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചയാളെ സ്ത്രീകള്‍ പൊതുജനമധ്യത്തില്‍ വച്ച് ചെരിപ്പൂരി അടിച്ചു. ഒഡിഷയിലെ ബരിപാഡയിലാണ് സംഭവം.


മരക്കാണ്ടി പ്രൈമറി സ്‌കൂള്‍ അധ്യാപകനായ ദുര്‍ഗാ ചരണിനെയാണ് സ്ത്രീകള്‍ മര്‍ദിച്ചത്. മൂന്ന് കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ചരണിന്റെ കൈകള്‍ രണ്ടുപേര്‍ ഇരുവശത്ത് നിന്നും പിടിച്ച ശേഷമായിരുന്നു മര്‍ദനം. പോലീസെത്തിയാണ് ചരണിനെ രക്ഷപ്പെടുത്തിയത്.


സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.



Sharing is Caring