പി.എന്‍.ബി തട്ടിപ്പ്​: മൂന്നുപേര്‍ അറസ്​റ്റില്‍

മുംബൈ: വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് കോടിയുടെ തട്ടിപ്പ് നടത്തി സംഭവത്തില്‍ മുന്‍ ജീവനക്കാര്‍ അറസ്​റ്റില്‍. പി.എന്‍.ബി മുന്‍ മുന്‍ ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ്​ ഷെട്ടി, ബാങ്കി​​െന്‍റ സിംഗിള്‍ വിന്‍ഡോ ഒാപ്പറേറ്റര്‍ മനോജ് കാരാട്ട് എന്നിവരെയാണ്​ സി.ബി.​െഎ അറസ്റ്റ്​ ചെയ്​തത്​. ബാങ്കു രേഖകളില്‍ നീരവ്​ മോദി ഗ്രൂപ്പി​നുവേണ്ടി ഒപ്പുവെച്ച ഹേമന്ദ്​ ഭട്ടിനെയും അറസ്​റ്റു ചെയ്​തു.

നീരവ് മോദിക്ക് തട്ടിപ്പ് നടത്താന്‍ സഹായം ചെയ്തു കൊടുത്തത്​ ഗോകുല്‍നാഥും മനോജ്​ കാരാട്ടുമാണെന്ന്​ സി.ബി.​െഎ കണ്ടെത്തി ഇവര്‍ക്കെതിരെ എഫ്​. ​െഎ.ആര്‍ രജിസ്​റ്റര്‍ ചെയ്​തിരുന്നു.തട്ടിപ്പ്​ നടന്നത്​ 2017-2018 വര്‍ഷത്തിലാണെന്ന്​ സി.ബി.​െഎ െഎ എഫ്​. ​​െഎ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്​. 11300 കോടിയുടെ തട്ടിപ്പ്​ 2011 ല്‍ നടന്നിരുന്നെങ്കില്‍ ​അന്വേഷണത്തി​​​​െന്‍റ ഭാഗമായി ചോദ്യം ചെയ്യുന്നവരും ആ കാലയളവിലുള്ളവരായിരിക്കും. എന്നാല്‍ ചോദ്യം ചെയ്​തവരില്‍ ഉള്‍പ്പെട്ട ബെച്ചു തിവാരി 2015 ഫെബ്രുവരി മുതല്‍ 2017 ഒക്​ടോബര്‍ വരെ നരിമാന്‍ പോയിന്‍റ്​ ശാഖയിലെ ചീഫ്​ മാനേജറായിരുന്നു.ബ്രാഡി ഹൗസ്​ ശാഖയിലെ അസിസ്​റ്റന്‍റ്​ ജനറല്‍ മാനേജറായിരുന്ന സഞ്​ജയ്​ കുമാര്‍ പ്രസാദ്​ മെയ്​ 2016 മുതല്‍ ഒക്​ടോബര്‍ 2017 വരെയാണ്​ അവിടെ ജോലിയിലിരുന്നത്​. നിലവിലെ ഒാഡിറ്റര്‍ മൊഹിന്ദര്‍ കുമാര്‍ ശര്‍മ 2015 നവംബര്‍ മുതല്‍ ജൂലൈ 2017 കാലയളവിലാണുണ്ടായിരുന്നത്​. മനോജ്​ കാരാട്ട്​ 2014 നവംബര്‍ മുതല്‍ 2017 ഡിസംബര്‍ വരെ ഏകജാലക ചുമതലയിലുണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *