നീരവ്​ മോദിയെ രാജ്യം വിടാന്‍ അനുവദിച്ചത്​ കേന്ദ്രസര്‍ക്കാറാണെന്ന്​ കോണ്‍ഗ്രസ്​

ന്യൂഡല്‍ഹി: പഞ്ചാബ്​ നാഷണല്‍ ബാങ്ക്​ തട്ടിപ്പില്‍ പ്രതിയായി വിദേശത്തേക്ക്​ കടന്ന വജ്രവ്യാപാരി നീരവ്​ മോദിയെയും കുടുംബത്തെയും രാജ്യം വിടാന്‍ അനുവദിച്ചത്​ കേന്ദ്രസര്‍ക്കാറാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്​​​.രാഹുല്‍ ഗാന്ധിയാണ്​ ട്വിറ്ററിലുടെ ആരോപണം ഉന്നയിച്ചത്​. മോദി ഇന്ത്യയെ കൊള്ളയടിക്കുന്നുവെന്ന ഹാഷ്​ടാഗോടും തട്ടിപ്പുകാരുടെ രക്ഷപ്പെടല്‍ ​േഫാര്‍മുല എന്ന തലക്കെ​ട്ടും കൂടിയാണ്​ ട്വീറ്റ്​.’ഉഡാന്‍’ എന്നത്​ മോദി സര്‍ക്കാര്‍ ഫാഷനായി ഉപയോഗിച്ച വാക്ക്​ മാത്രമാണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രണ്‍ദീപ്​ സിങ്​ സുര്‍ജെവാലയും ആരോപിച്ചു. കുറഞ്ഞ ചെലവില്‍ വിമാനയാത്ര സാധ്യമാക്കുന്ന പദ്ധതിയുടെ പേരാണ്​ ഉഡാന്‍. ഹിന്ദിയില്‍ ഉഡാന്‍ എന്നാല്‍ പറക്കുക എന്നാണര്‍ഥം. എല്ലാ തട്ടിപ്പുകാര്‍ക്കും കൊള്ളയടിച്ച ശേഷം പരിശോധനയില്ലാതെ പറക്കാമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ പിടിക്കുന്നതിന്​ തൊട്ടു മുമ്ബ്​ ലളിത്​ മോദി, വിജയ്​ മല്യ എന്നിവര്‍ വിദേശത്തേക്ക്​ രക്ഷപ്പട്ടതിനെ പരിഹസിച്ചുകൊണ്ടായിരുന്നു അദ്ദേഹം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *