പട്ടിത്തറ സ്കൂള്‍ നിര്‍മ്മാണത്തില്‍ ക്രമക്കേട്: വി ടി ബലറാമിനെതിരെ വിജിലന്‍സ് അന്വേഷണം


പാലക്കാട്> സ്കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന്‍ വി ടി ബല്‍റാം എംഎല്‍എക്കെതിരെ വിജിലന്‍സിന്റെ ത്വരിതാന്വേഷണം. പട്ടിത്തറ ഗവ. എല്‍പി സ്കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ക്രമക്കേടുകളെകുറിച്ചാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. പദ്ധതി നടത്തിപ്പില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന നാട്ടുകാരുടെ ആരോപണത്തെ തുടര്‍ന്നാണ് ത്വരിതാന്വേഷണം നടത്തുന്നത്.


78 ലക്ഷം മുടക്കിയാണ് സ്കൂള്‍ കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. കോണ്‍ക്രീറ്റുകള്‍ അടര്‍ന്നു വീഴുകയും സീലിങ്ങിലും ചുവരുകളിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.




Sharing is Caring