പാക് മാധ്യമപ്രവര്‍ത്തകന് കോഹ്‌ലിയുടെ കിടിലന്‍ സമ്മാനം

ക്രിക്കറ്റില്‍ പല റെക്കോര്‍ഡുകളും തിരുത്തി ചരിത്രം കുറിക്കുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ പ്രധാനിയാണ് താരം. കളത്തില്‍ തന്റെ ബാറ്റുകൊണ്ട് എതിരാളികള്‍ക്ക് മറുപടി നല്‍കുന്ന താരാണ് കോഹ്‌ലി. പത്ത് വര്‍ഷത്തെ തന്റെ അന്താരാഷ്ട്ര കരിയറില്‍ കിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളില്‍നിന്നുമായി 18000ലധികം റണ്‍സാണ് കോഹ്‌ലി അടിച്ചുക്കൂട്ടിയത്. ഇതില്‍ 58 സെഞ്ചുറികളും ഉള്‍പ്പെടുന്നു.

ലോകത്തിന്റെ പലഭാഗത്തുനിന്നും വലിയ ആരാധക പിന്തുണയാണ് താരത്തിനുള്ളത്. ഈ സാഹചര്യത്തില്‍ തന്റെ പ്രിയ ആരാധകന് സമ്മാനം അയച്ച് കൊടുത്തിരിക്കുകയാണ് കോഹ്‌ലി. ആരാധകന്‍ മറ്റാരുമല്ല പാകിസ്താനിലെ അറിയപ്പെടുന്ന സ്‌പോര്‍ട്‌സ് മാധ്യമ പ്രവര്‍ത്തകന്‍ സെയ്ദ് യാഹ്യാ ഹുസൈനിയാണ്. ടെലിവിഷന്‍ അവതാരകന്‍ കൂടിയായ ഹുസൈനിക്ക് ഇന്ത്യയുടെ പ്രാക്ടീസ് ജേഴ്‌സിയാണ് ക്യാപ്റ്റന്‍ അയച്ചുകൊടുത്തത്. ഇതേതുടര്‍ന്ന് കോഹ്‌ലിയ്ക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് ഹുസൈനി.

‘ സമ്മാനം അയച്ചതിന് നന്ദി. കോഹ്‌ലി എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്. അതിര്‍ത്ഥികള്‍ക്കപ്പുറം സ്‌നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന താരമാണ് കോഹ്‌ലി ‘ ഹുസൈനി ട്വിറ്ററില്‍ കുറിച്ചു. ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും കോഹ്‌ലി മിന്നുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. രണ്ട് സെഞ്ചുറിയും രണ്ട് അര്‍ദ്ധസെഞ്ചുറികളുമടക്കം ആറ് ഇന്നിംഗ്‌സുകളില്‍ നിന്ന് 440 റണ്‍സാണ് കോഹ്‌ലി ഇതിനോടകം നേടിയത്. ഇംഗ്ലിഷ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ നിര്‍ണായക ഘടകമാണ് കോഹ്‌ലി.

ട്രെന്‍ബ്രിജ് ടെസ്റ്റിന്റെ അഞ്ചാം ദിവസം 17 പന്തുകളില്‍ ഇന്ത്യ അവസാനിപ്പിച്ചു. ജെയിംസ് ആന്‍ഡേഴ്‌സനെ സ്ലിപ്പില്‍ അജിങ്ക്യ രഹാനെയുടെ കൈകളിലെത്തിച്ച രവിചന്ദ്രന്‍ അശ്വിന്‍ ഇംഗ്ലിഷ് തോല്‍വി ഉറപ്പിച്ചു. ആദ്യ രണ്ട് ടെസ്റ്റുകളിലെ വിജയത്തോടെ ആത്മവിശ്വാസത്തിന്റെ കൊടുമുടി കയറിയ ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിലെ ഇന്ത്യന്‍ വിജയം 203 റണ്‍സിന്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലാണ് (2-1).

രണ്ട് ഇന്നിംഗ്‌സുകളിലും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച (97, 103) ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് മാന്‍ ഓഫ് ദ് മാച്ച്. മത്സരത്തിലെ വിജയം കേരളത്തിലെ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി സമര്‍പ്പിച്ച കോഹ്‌ലി കാണികളുടെയും ആരാധകരുടെയും കയ്യടി നേടിയാണ് ഗ്രൗണ്ട് വിട്ടത്.

പരമ്പരയിലെ രണ്ടാം സെഞ്ചുറിയുമായി കോഹ്‌ലി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ പൊരുതി നേടിയ 81 റണ്‍സോടെ ഉപനായകന് ചേര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ രഹാനെയ്ക്കുമായി. രണ്ടാം ഇന്നിംഗ്‌സില്‍ പൂജാര (72), ഹാര്‍ദിക് (50 നോട്ടൗട്ട്) എന്നിവരുടെ പ്രകടനവും ശിഖര്‍ ധവാന്‍-കെ.എല്‍.രാഹുല്‍ ഓപ്പണിംഗ് സഖ്യത്തിന്റെ കൂട്ടുകെട്ടും വിജയത്തിന് തങ്ങളുടേതായ സംഭാവനകള്‍ നല്‍കി. ടെസ്റ്റിലെ ആദ്യ റണ്‍സ് സിക്‌സറിലൂടെ നേടിയ ഋഷഭ് പന്ത് ആദ്യ ഇന്നിംഗ്‌സില്‍ വിക്കറ്റിന് പിന്നില്‍ സ്വന്തമാക്കിയത് അഞ്ച് ക്യാച്ചുകളാണ്.

ആദ്യ ഇന്നിംഗ്‌സിലെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ഹാര്‍ദിക് പാണ്ഡ്യയും രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റെടുത്ത ജസ്പ്രിത് ബുമ്രയുമാണ് ബോളിംഗ് വിഭാഗത്തിലെ നായകര്‍. ആദ്യ ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരുടെ പ്രകടനത്തെയും വിലകുറച്ച് കാണാനാകില്ല. മൂന്നാം ടെസ്റ്റിലെ വിജയത്തോടെ പരമ്പരയിലേക്ക് മടങ്ങിയെത്തിയ ഇന്ത്യയ്ക്കു 3-2 പരമ്പര വിജയം പോലും അപ്രാപ്യമല്ല.

ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് -161, രണ്ടാം ഇന്നിംഗ്‌സ്: കുക്ക് സി രാഹുല്‍ ബി ഇഷാന്ത് -17, ജെന്നിങ്‌സ് സി പന്ത് ബി ഇഷാന്ത് -13, റൂട്ട് സി രാഹുല്‍ ബി ബുമ്ര -13, പോപ്പ് സി കോഹ്‌ലി ബി ഷമി -16, സ്റ്റോക്‌സ് സി രാഹുല്‍ ബി ഹാര്‍ദിക് -62, ബട്‌ലര്‍ എല്‍ബിഡബ്ല്യു ബി ബുമ്ര -106, ബെയര്‍കസ്റ്റോ ബി ബുമ്ര -പൂജ്യം, വോക്‌സ് സി പന്ത് ബി ബുമ്ര -നാല്, റാഷിദ് നോട്ടൗട്ട് -33, ബ്രോഡ് സി രാഹുല്‍ ബി ബുമ്ര -20, ആന്‍ഡേഴ്‌സന്‍ സി രഹാനെ ബി അശ്വിന്‍ -11. എക്‌സ്ട്രാസ് -22. ആകെ 104.5 ഓവറില്‍ 317ന് പുറത്ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *