പാക്കിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥനെ ഓസ്ട്രിയയില്‍ കാണാതായി

ഓസ്ട്രിയയില്‍ പാക്കിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥനെ രഹസ്യരേഖകളുമായി കാണാതായി. സാറാഇഖര്‍ബോസയില്‍ താമസിച്ചിരുന്ന പാക്ക് സൈനിക ഉദ്യോഗസ്ഥനെയാണ് കാണാതായിരിക്കുന്നത്. പാക്ക് എംബസിയില്‍ ക്ലര്‍ക്കായി ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് ചില രഹസ്യരേഖകളുടെ ചുമതലകള്‍ പ്രതിരോധ മന്ത്രാലയം നല്‍കിയിരുന്നതായി പാക്ക് ദേശീയ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

പാക്കിസ്ഥാന്റെ ദേശീയ താല്‍പര്യം സംരക്ഷിക്കുന്ന ചില സുപ്രധാനരേഖകള്‍ കൈകാര്യം ചെയ്തിരുന്നത് ഇയാളായിരുന്നു. ഉദ്യോഗസ്ഥനും രഹസ്യരേഖകളും കാണാതായ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം കേസെടുത്തു. പാക്കിസ്ഥാന്‍ പീനല്‍ കോഡ് പ്രകാരം വിശ്വാസവഞ്ചനയുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.

ജനുവരി രണ്ടിനാണ് ഉദ്യോഗസ്ഥനെ കാണാതായെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാകുന്നു. എന്നാല്‍ ഉദ്യോഗസ്ഥന്‍ സ്വന്തം ഇഷ്ടപ്രകാരമാണു പോയതെന്നും അഞ്ചു വര്‍ഷത്തിനു ശേഷം തിരികെ വരുമെന്നു പറഞ്ഞതായി ഭാര്യ അധികൃതരോട് പറഞ്ഞു. പക്ഷേ ഇയാള്‍ പാക്ക് പ്രതിരോധ മന്ത്രാലയത്തെയോ എംബസിയെയോ ബന്ധപ്പെട്ടിരുന്നില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *