പാക്കിസ്ഥാന്‍-ഇന്ത്യ അതിര്‍ത്തിയിലും ചൈനീസ് സൈന്യത്തെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍


ലഡാക്കില്‍ ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമത്തിന് പിന്നാലെ പാക്കിസ്ഥാന്‍-ഇന്ത്യ അതിര്‍ത്തിയിലും ചൈനീസ് സൈന്യത്തെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. എല്‍ഒസിക്കപ്പുറം പാക്കിസ്ഥാന്‍ അധീന മേഖലയിലാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ കണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതീവ ജാഗ്രതയോടെയാണ് സൈന്യം സംഭവത്തെ വിലയിരുത്തുന്നത്.


പിഎല്‍എയുടെ ഉന്നത ഉദ്യോഗസ്ഥരെ വടക്കന്‍ കാശ്മീരിലെ നൗഗ്രാം മേഖലയ്ക്ക് എതിരെയുള്ള പ്രദേശത്ത് പാക്കിസ്ഥാനില്‍ കണ്ടതായി സൈന്യവും അനൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ചൈനീസ് സൈന്യം എത്തിയതെന്നാണ് പാക്ക് അധികൃതരുടെ വിശദീകരണം.




Sharing is Caring