വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്

ഹൈദ്രാബാദ്: ബ്രിട്ടനിലേക്ക് നാടുവിട്ട വ്യവസായി വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്. ഹൈദരാബാദിലെ ചീഫ് മെട്രോ പൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഏപ്രില്‍ 13 നകം കോടതിയില്‍ ഹാജരാക്കാനാണ് പോലീസിനു കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കിംഗ് ഫിഷര്‍ എയര്‍ ലൈന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എ രഘു നാഥിനെതിരെയും വാറണ്ട് ഉണ്ട്.

അതേസമയം ബ്രിട്ടനിലെ മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് വിജയ് മല്യ പറഞ്ഞു.ബ്രിട്ടനിലേക്ക് താന്‍ ഒളിചോടിയതല്ലെന്നു മല്യ ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ വേണ്ടതൊന്നും കാണുന്നില്ല. അതുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കാന്‍ ഇല്ലെന്നും മല്യ ട്വിറ്ററില്‍ കുറിച്ചു. എസ്ബിഐ അടക്കം 17 ബാങ്കുകളുടെ കൂട്ടായ്മ മല്യ ഇന്ത്യ വിടാതിരിക്കാന്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും മല്യ ലണ്ടനിലേക്ക് കടക്കുകയായിരുന്നു. 9400 കോടി രൂപയാണ് വിവിധ ബാങ്കുകള്‍ക്ക് മല്യ നല്‍കാനുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *