നോട്ട് നിരോധനത്തെ തുടര്‍ന്ന് അസാധുവായി പോയ പഴയ 1000,500 രൂപ നോട്ടുകല്‍ ഇപ്പോഴും കയ്യിലുണ്ടെങ്കില്‍ മാറ്റിയെടുക്കാന്‍ ഒരവസരം കൂടി നല്‍കി കേന്ദ്രസര്‍ക്കാര്‍. ജില്ലാ സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ മുഖേനയാണ് പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനാവുക.
ജൂലൈ 20 വരെ ജില്ലാ സഹകരണ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം. എന്നാല്‍ നേരത്തെ എന്തു കൊണ്ട് മാറ്റി വാങ്ങിയില്ല എന്ന് വ്യക്തമാക്കണമെന്നും ആര്‍ബിഐ നിര്‍ദേശമുണ്ട്.
നേരത്തെ ഒരു മാസത്തോളം കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകളിലൂടെ പണം മാറ്റിയെടുക്കാന്‍ അവസരം നല്‍കിയിട്ടും പണം മാറ്റിയെടുക്കാനാവാതെ കയ്യില്‍പെട്ടു പോയവര്‍ക്ക് ആശ്വാസമാണ് ഈ തീരുമാനം.













