പലര്‍ക്കും കേസിനു താല്‍പര്യമില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍


സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍. മൊഴി നല്‍കിയവരില്‍ കൂടുതല്‍ പേരും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന്് അറിയിച്ചു എന്നാണ് സൂചന. കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും.


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണസംഘത്തിലെ വനിത ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. സൂചനകള്‍ വിലയിരുത്തി കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയ നടിമാരെയും ചലച്ചിത്ര പ്രവര്‍ത്തകരെയും ബന്ധപ്പെട്ടിരുന്നു. നിലവില്‍ കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ മേക്കപ്പ് മാനേജര്‍ക്ക് എതിരെ മാത്രമാണ് കേസെടുത്തത്.




Sharing is Caring