കോഴിക്കോട്: പയ്യോളി നഗരസഭയില്‍ നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി.ചെയര്‍പേഴ്സണ്‍ അഡ്വക്കറ്റ് പി കുല്സുവിനെതിരെയുള്ള അവിശ്വാസ പ്രമേയം പാസായി.വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ടാണ് പി കുല്‍സു. 16നെതിരെ 19 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്.ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം യുഡിഎഫില്‍ നിന്നും പുറത്ത് വന്നതോടുകൂടിയാണ് രണ്ട് വര്‍ഷത്തിലേരെ നീണ്ട നഗരസഭയിലെ പ്രഥമ യുഡിഎഫ് ഭരണം അവസാനിച്ചത്.













