ന്യൂഡല്‍ഹി: ആറ് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ സേഷെല്‍സ് റിപ്പബ്ലിക് പ്രസിഡന്‍റ് ഡാനി ഫൗറേക്ക് ഇന്ത്യയില്‍ വന്‍ വരവേല്‍പ്പ്. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡാനി ഫൗറേയെ രാഷ്ട്രപതി ഭവനില്‍ സ്വീകരിച്ചു.
ഞാനുള്ളത് ഒരു മഹത്തായ രാജ്യത്താണ്. ഇന്ത്യയും സേഷെല്സും തമ്മിലുള്ള ബന്ധം ഉൗഷ്മളമാണ്. അത് പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനാണ് തെന്റ സന്ദര്‍ശനമെന്ന് ഫൗറേ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ ഫൗറേ പുഷ്പാര്‍ച്ചന നടത്തി.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും പ്രതിരോധ, സുരക്ഷാ, വികസന മേഖലകളില്‍ ഇന്ത്യ-സേഷെല്‍സ് പങ്കാളിത്തം അവലോകനം ചെയ്യലുമായിരിക്കും സന്ദര്‍ശനത്തിലൂടെ ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
22-27 വരെയുള്ള സന്ദര്‍ശനത്തില്‍ ഡാനി ഫൗറേ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നയതന്ത്ര തല ചര്‍ച്ചയും ഒപ്പം ഉപ രാഷ്ട്രപതി, വിദേശകാര്യ മന്ത്രി എന്നിവരെയും കാണും. ഇന്ത്യ-സേഷെല്‍സ് ബിസ്നസ് ഫോറത്തിലും ഫൗറേ സംസാരിക്കും













