മാധ്യമങ്ങളുമായി ഇടപെടല്‍: മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: മാധ്യമങ്ങളുമായി മന്ത്രിമാര്‍ ഇടപെടുന്ന കാര്യത്തില്‍ ഒരു പൊതു പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പെരുമാറ്റച്ചട്ടം കൊണ്ടു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഫോണ്‍കെണി വിവാദവും മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയുമായി ബന്ധപ്പെട്ട സംഭവം അന്വേഷിക്കാന്‍ നിയമിച്ച കമ്മീഷനാണ് പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന നിര്‍ദേശം നല്‍കിയിരുന്നത്.മാധ്യമങ്ങള്‍ മന്ത്രിമാരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞ് കയറുവെന്നും ഇതിന് അറുതിവരുത്താന്‍ പൊതുമാനദണ്ഡം വേണമെന്നുമാണ് പി.എസ്. ആന്റണി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് സര്‍ക്കാര്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ ഒരുങ്ങുന്നത്.




Sharing is Caring