പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനും കുടുംബാംഗങ്ങള്‍ക്കുമെതിരായ പനാമ അഴിമതി കേസില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. നവാസ് ഷെരീഫിന്റെ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകുന്ന വിധിയാണ് ഇന്ന് വരാനിരിക്കുന്നത്.
കേസില്‍ രാവിലെ 11.30 നു ജസ്റ്റിസ് ഇജാസ് അഫ്‌സല്‍ ഖാന്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്്. ഷരീഫിനെ കോടതി അയോഗ്യനാക്കിയാല്‍ പാക്കിസ്ഥാന്‍ ഉപതിരഞ്ഞെടുപ്പിലേയ്ക്കു നീങ്ങിയേക്കാം.
തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ ഷരീഫ് നടത്തിയ അഴിമതികളെക്കുറിച്ചുള്ള വിവരങ്ങളാണ് പനാമ രേഖകളിലൂടെ പുറത്തുവന്നത്. ഷെരീഫിനെതിരെ കേസെടുക്കണമെന്നും പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും, പാക്കിസ്ഥാന്‍ തെഹ്‌രിക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാനാണ് പരാതി നല്‍കിയത്. മകള്‍ മറിയം വ്യാജരേഖകള്‍ സൃഷ്ടിച്ചതായും സ്വത്തുവിവരം മറച്ചുവെച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.













