പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി.ആക്രമണം ആസൂത്രണം ചെയ്തതിനു പിന്നിൽ പാക്കിസ്ഥാനാണെന്നതിനുള്ള വ്യക്തമായ തെളിവുകൾ ഇക്കൂട്ടത്തിലുണ്ട്.കൈമാറിയ വിവരങ്ങളില്‍ പഠാന്‍കോട്ട് ആക്രമണത്തില്‍ പാക് ആസ്ഥാനമായ ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടന്ന് വെളിപ്പെടുത്തുന്നു.ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ക്കാണു വിവരങ്ങൾ കൈമാറിയത്.പഠാന്‍കോട്ട് ആക്രമണം ആസൂത്രണം ചെയ്തത് പാകിസ്താനിലാണ് എന്ന് തെളിയിക്കുന്ന രേഖകളാണ് ഇത്.പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽനിന്നുള്ള നാസിർ ഹുസൈൻ, ഗുജ്രൻവാല സ്വദേശി അബൂബക്കർ, സിന്ധ് പ്രവിശ്യയിൽനിന്നുള്ള ഉമർ ഫറൂഖ്, അബ്ദുൾ ഖയൂം എന്നിവരുമായി ജെയ്ഷെ മുഹമ്മദ് ഭീകരൻ കാഷിഫ് ജാൻ നടത്തിയ ഇന്റർനെറ്റ് സംഭാഷങ്ങളുടെ വിവിരങ്ങളാണ് രേഖയിലുള്ളത്.അതേസമയം പഠാന്‍കോട്ട് ആക്രമണം നടത്തിയ ഭീകരര്‍ വിളിച്ച മറ്റൊരു നമ്പറും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. മുല്ല ദാദുള്ള എന്നയാളുടേതാണ് ഈ നമ്പരെന്നാണ് കണ്ടെത്തിയിട്ടുള്ളത്.













