വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അഡ്വ രാംകുമാര്‍ നടത്തിയ മോശം പരാമര്‍ശത്തില്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അഡ്വ രാംകുമാറിന്റെ പരാമാര്‍ശം മനുഷ്യാവകാശകമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ കൂ്ട്ടായ്മ തീരുമാനിച്ചു. കെയുഡബ്ല്യൂജെയുടെയും പ്രസ്ക്ലബ്ബിന്റെയും നേതൃത്വത്തിലായിരുന്നു കൂട്ടായ്മ സംഘടിപ്പിച്ചത്. അഡ്വക്കറ്റ് രാംകുമാര്‍ നടത്തിയത് ഹീനമായ സ്ത്രീ വിരുദ്ധ പരാമര്‍ശമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ വിമര്‍ശിച്ചു. ചടങ്ങില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തര്‍ പ്രതിഷേധം രേഖപ്പെടുത്തി.
ഹൈക്കോടതിലെ മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയിലാണ് സ്ത്രീകള്‍ക്കെതിരെ അഡ്വ രാംകുമാര്‍ പരാമര്‍ശം നടത്തിയത്.














