കോഴിക്കോടും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്. ഐസ്‌ക്രീം കേസ് പരിഗണിക്കുന്ന ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസാണ് മാധ്യമ പ്രവര്‍ത്തകരെ വിലക്കിയത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് മാധ്യമപ്രവര്‍ത്തകര്‍. നേരത്തെ കൊച്ചിയിലും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകരെ വിലക്കിയതിന് പിന്നാലെയാണ് കോഴിക്കോടും വിലക്കേര്‍പ്പെടുത്തിയിക്കുന്നത്.













