കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ്അറസ്റ്റ് ചെയ്തു.ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോചീഫ് ബിനുരാജ്, ക്യാമറമാന്‍ അഭിലാഷ്,അനൂപ് തുടങ്ങിയവരെയാണ് കോടതി വളപ്പില്‍ നിന്ന് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.എഷ്യാനെറ്റ് ന്യൂസിന്റെ ഒ.ബി വാനും ക്യാമറയും പൊലിസ് കസ്റ്റഡിയിലെടുത്തു. സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു. ഫോണ്‍ ചെയ്യാനനുവദിച്ചില്ലെന്നും ക്രമിനില്‍ കേസ് പ്രതികളെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് പൊലിസ് തങ്ങളോട് പെരുമാറിയതെന്നും അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ പൊലിസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതി ഉത്തരവ് പ്രകാരമാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് പറയുന്നതെങ്കിലും ഇതുസംബന്ധിച്ച അറിയിപ്പോ നോട്ടീസോ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടില്ല.













