നോട്ട് പിന്‍വലിക്കല്‍: കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

നോട്ട് പിന്‍വലിച്ച വിഷയത്തില്‍ സുപ്രീം കോടതിയില്‍നിന്ന് കേന്ദ്രത്തിന് തിരിച്ചടി. നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കോടതികളിലുള്ള കേസുകള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസുകള്‍ ഒരു കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി ഡിസംബര്‍ രണ്ടിന് പരിഗണിക്കും.
വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയയ്ക്കും. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികള്‍ അടക്കമുള്ളവയില്‍ ഉള്ള ഹര്‍ജികളുമായി ബന്ധപ്പെട്ടവര്‍ക്ക് മുന്നോട്ടുപോകാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് നേരത്തെയും കേന്ദ്രത്തിന് സുപ്രീം കോടതിയില്‍നിന്ന് തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ജനങ്ങള്‍ കടുത്ത ദുരിതത്തിലാണെന്നും. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് കലാപമുണ്ടായേക്കാമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *