ഇന്ത്യന്‍ സൈനികന്റെ തല അറുത്തിട്ടില്ലെന്ന് പാകിസ്താന്‍


നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈന്യകന്റെ തല അറുത്തിട്ടില്ലെന്ന് പാകിസ്താന്‍. ഇന്ത്യന്‍ മാധ്യമങ്ങള്‍ പാകിസ്താനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതെന്ന് പാക് വിദേശ മന്ത്രാലയ വക്താവ് നഫീസ് സകരിയ ട്വീറ്ററിലൂടെ ആരോപിച്ചു. പാക് സൈന്യം ഇത്തരം ഹീനമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നാണ് സകരിയയുടെ അവകാശവാദം.
ചൊവ്വാഴ്ച കശ്മീരിലെ മാച്ചില്‍ സെക്ടറില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് ഇന്ത്യന്‍ സൈനികരില്‍ ഒരാളുടെ തലയാണ് പാക് സൈന്യം അറുത്തുമാറ്റിയത്.ഭീരുത്വം നിറഞ്ഞ പാക് സൈന്യത്തിന്റെ നടപടിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു.
തൊട്ടുപിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച്‌ പാക് വിദേശമന്ത്രാലയം രംഗത്തെത്തിയത്. പാക് നടപടിയെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ശക്തമായി അപലപിച്ചിരുന്നു. കടുത്ത പ്രത്യാഘാതം പാകിസ്താന്‍ നേരിടേണ്ടി വരുമെന്നും ഇന്ത്യന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.




Sharing is Caring