രാമഭദ്രന്‍ വധക്കേസ്: അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് സി.പി.എം


കോണ്‍ഗ്രസ് നേതാവ് രാമഭദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്ത സി.ബി.ഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍.
ആറുവര്‍ഷം മുമ്ബുള്ള കേസ് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് സി.ബി.ഐക്ക് വിട്ടത്. കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. സി.പി.എം നേതാക്കള്‍ക്കെതിരെ യാതൊരു തെളിവും അന്ന് കണ്ടെത്തിയിരുന്നില്ല.


എന്നാല്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ സി.പി.എം നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം കഴിഞ്ഞ ദിവസം നാടകീയമായി അറസ്റ്റ് ചെയ്തു. ഫസല്‍ വധക്കേസില്‍ സുപ്രധാന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതും അറസ്റ്റിന് പിന്നിലുണ്ടെന്ന് ബാലഗോപാല്‍ ആരോപിച്ചു.




Sharing is Caring