നോട്ട് നിരോധനം മൂന്ന് ദിവസത്തിനകം പിന്‍വിലച്ചില്ലെങ്കില്‍ പ്രക്ഷോഭമെന്ന് മമതാ ബാനര്‍ജിയും കെജ്‌രിവാളും

500, 1000 രൂപയുടെ കറന്‍സി പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം മൂന്ന് ദിവസത്തിനകം പിന്‍വലിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആവശ്യപ്പെട്ടു.

അല്ലെങ്കില്‍ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭങ്ങള്‍ നടക്കുമെന്നും റിസര്‍വ് ബാങ്ക് സന്ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയ ഇരുവരും പ്രതികരിച്ചു.

മൂന്ന് ദിവസത്തിനകം കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം പിന്‍വലിക്കണം, ജനങ്ങളുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ജനങ്ങള്‍ കലാപത്തിനിറങ്ങുമെന്നും കേജ്‌രിവാള്‍ പറഞ്ഞു. 1947ല്‍ ഇന്ത്യ സ്വതന്ത്രമായതിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ടുനിരോധനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഭരണഘടനയെ വെല്ലുവിളിച്ചിരിക്കുകയാണ്. ഇത്തരം ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തത് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്നും മമതാ ബാനര്‍ജി പറഞ്ഞു.

അടിയന്തിരാവസ്ഥ കാലത്ത് പോലും ഇത്തരമൊരു പ്രതിസന്ധിയുണ്ടായിട്ടില്ലെന്ന് മമത പറഞ്ഞു. ഈ തീരുമാനം രാജ്യത്തെ നൂറ് വര്‍ഷം പിറകോട്ട് നയിക്കുമെന്ന് അവര്‍ ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *