സി.പി.എം നേതാവ് സക്കീറിന് ജാമ്യമില്ല


വ്യവസായിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ സിപിഎം നേതാവ് സക്കീര്‍ ഹുസൈന് ജാമ്യമില്ല. സക്കീറിനെ ഡിസംബര്‍ ഒന്നുവരെ കോടതി റിമാന്‍ഡ് ചെയ്തു.


ഇന്ന് രാവിലെയാണ് സക്കീര്‍ പോലീസില്‍ കീഴടങ്ങിയത്. തുടര്‍ന്ന് അന്വേഷണ സംഘം വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.


സക്കീറിന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. സ്ഥിരം പ്രശ്‌നക്കാരനാണ് സക്കീറെന്നും ജാമ്യം നല്‍കിയാല്‍ സക്കീര്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലവില്‍ സക്കീറിനെതിരെ 15 കേസുകള്‍ നിലവിലുണ്ട്.

റൗഡി ലിസ്റ്റില്‍ പേരുള്ള ആളാണ് സക്കീറെന്നും ജാമ്യം അനുവദിക്കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.



Sharing is Caring