നോട്ട് നിരോധനം നീതിക്ക് വേണ്ടിയുള്ള പോരാട്ടം: മോദി


നോട്ട് നിരോധനം നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നുവെന്നും ഇതുമൂലം പാഴായി പോവുകയായിരുന്ന 40,000 കോടി സംരക്ഷിക്കാനായതായും പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യക്തമായ മുന്നൊരുക്കത്തോട് കൂടി തന്നെയാണ് നോട്ട് നിരോധനം നടപ്പാക്കിയത്.
രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ഇങ്ങനെയുള്ള തീരുമാനങ്ങളുണ്ടാവുമെന്ന് തന്റെ എതിരാളികള്‍ക്ക് അറിയാമായിരുന്നു. കള്ളപ്പണക്കാരെ ഒരു പാഠം പഠിപ്പിക്കാന്‍ താന്‍ സ്‌ക്രൂ മുറുക്കി വരികയാണെന്നും മോദി പറഞ്ഞു. അലിഗഢില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
യു.പി യില്‍ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. തന്നെ ഏറെ സ്‌നേഹിച്ചവരാണ് യു.പിക്കാര്‍.
അവര്‍ക്ക് കുറച്ചെങ്കിലും തനിക്ക് തിരിച്ച് കൊടുക്കണം. യു.പിക്കാര്‍ക്ക് വെള്ളം, റോഡ്, വൈദ്യുതി എന്നിവ ഉറപ്പിക്കുകയാണ് തന്റെ ലക്ഷ്യം. വികസനം എന്നാല്‍ താന്‍ ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഉറപ്പാക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഗുണ്ടകളായ രാഷ്ട്രീയ നേതാക്കന്‍ മാരെ സ്ഥാനത്ത് നിന്നും പുറത്താക്കണം. ഇത്തരക്കാരെ ഒരിക്കല്‍ പുറത്താക്കിയാല്‍ സ്ത്രീ സുരക്ഷ സ്വാഭാവികമായി ഉയര്‍ന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ കൊണ്ട് യു.പി യിലെ യുവാക്കള്‍ സങ്കടപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring