ദേശാഭിമാനിക്കെതിരെ ഇപി ജയരാജൻ,പാർട്ടി വിരുദ്ധ ശക്തികൾ ആക്രമിച്ചപ്പോൾ പ്രതിരോധിച്ചില്ല


പാർട്ടി വിരുദ്ധ ശക്തികളും മാധ്യമങ്ങളും ആക്രമിച്ചപ്പോൾ പാർട്ടി മുഖപത്രം പ്രതിരോധിച്ചില്ലെന്ന് മുൻ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ.ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇപി ജയരാജൻ.


നിയമങ്ങ‍ളും ചട്ടങ്ങളും നോക്കി മാത്രമാണ് നടപടികൾ സ്വീകരിച്ചത്.എന്നാൽ ചില മാധ്യമങ്ങൾ വേട്ടയാടി.പാർട്ടിക്കും മുഖ്യമന്ത്രിക്കും കളങ്കമുണ്ടാകാതിരിക്കാനാണ് രാജി വച്ചത്.തന്നെ അറിയുന്ന പാർട്ടി പ്രവർത്തകർ ആരോപണങ്ങൾ വിശ്വസിച്ചിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.


സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിന്‍റെ ഭാഗമായിരുന്നു തനിക്കെതിരെയുണ്ടായ ആക്രമണമെന്ന് ഇപി ജയരാജൻ പറഞ്ഞു.ഇടതുമുന്നണി മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്ന കാര്യം മനസിലില്ലെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.



Sharing is Caring