നോട്ടുനിരോധനവും ജിഎസ്ടിയും രാജ്യത്തെ സാമ്ബത്തിക വളര്‍ച്ച കുറച്ചു: അല്‍ഫോണ്‍സ് കണ്ണന്താനം

മലപ്പുറം: നോട്ടുനിരോധനവും ജിഎസ്ടിയും രാജ്യത്തെ സാമ്ബത്തിക വളര്‍ച്ച കുറച്ചുവെന്നു കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.മോദി അധികാരത്തിലെത്തിയതിനുശേഷം രാജ്യം വളര്‍ച്ചയുടെ പാതയിലാണ്. എന്നാല്‍ കള്ളപ്പണം ഇല്ലാതാക്കുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ ഈ വര്‍ഷം വളര്‍ച്ച കുറച്ചു. അടുത്തവര്‍ഷം ഇന്ത്യയുടെ ഗണ്യമായ വളര്‍ച്ച കൈവരിക്കാനാകുമെന്നാണ് ഐഎംഎഫും ലോകബാങ്കും അടക്കം പറയുന്നതെന്നു അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സത്യം കണ്ടുപിടിക്കാന്‍ വിദ്യാര്‍ഥികളെ ക്ലാസുമുറികളുടെ പുറത്തേക്കു വിടണം.മഴവില്ല് കണ്ണാനും വലിയ സ്വപ്നങ്ങള്‍ നെയ്യാനും വിദ്യാര്‍ഥികള്‍ പഠിക്കണം. മാറ്റങ്ങളുടെ പ്രേരകശക്തിയാകാന്‍ അധ്യാപക സമൂഹത്തിനു കഴിയണം. രാജ്യത്തിനു പ്രഥമ പരിഗണന നല്‍കുന്ന പൗരന്‍മാര്‍ വളര്‍ന്നുവരണമെന്നും മന്ത്രി പറഞ്ഞു. എന്‍ടിയു സംസ്ഥാന വൈസ്പ്രസിഡന്റ് വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ഹിന്ദു ഐ്ക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല, കെഎസ്. ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.മലപ്പുറത്ത് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സമ്മേളനം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യുന്നു.

കരിപ്പൂരിനെ പരിഗണിക്കാന്‍ ശുപാര്‍ശ ചെയ്യും.ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റായി കരിപ്പൂരിനെ വീണ്ടും പരിഗണിക്കുന്നതിനു വ്യോമയാന മന്ത്രാലയത്തോടു ശുപാര്‍ശ ചെയ്യുമെന്നു കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മലപ്പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതു സംബന്ധിച്ചും വ്യോമയാന മന്ത്രിയുമായി സംസാരിക്കും. സാങ്കേതിക പ്രശ്നങ്ങളും മറ്റും ഇളവുവരുത്തേണ്ടതു ബന്ധപ്പെട്ടവരാണ്. കരിപ്പൂര്‍ പ്രശ്നം ഗൗരവമായി തന്നെ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *