നോര്‍ത്ത്​ അമേരിക്കന്‍ ചലച്ചിത്ര പുരസ്​കാരം; ദുല്‍ഖര്‍ ജനപ്രിയ നടന്‍ , നടി മഞ്​ജു വാര്യര്‍

നോര്‍ത്ത്​ അമേരിക്കന്‍ ചലച്ചിത്ര പുരസ്​കാരങ്ങള്‍ പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ്​ പുരസ്​കാരം പ്രഖ്യാപിച്ചത്​. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ്​ ഫാസില്‍, മഞ്​ജു വാര്യര്‍ എന്നിവര്‍ പുരസ്​കാരം സ്വന്തമാക്കി. ജനപ്രിയ നടനുള്ള പുരസ്​കാരം സോളോ, പറവ തുടങ്ങിയ ചിത്രത്തിലൂടെയാണ ദുല്‍ഖര്‍ സ്വന്തമാക്കിയത്​. ഉദാഹരണം സുജാതയിലെ പ്രകടനമാണ്​ മഞ്​ജു വാര്യരെ ജനപ്രിയ നടിയാക്കിയത്​.

തൊണ്ടി മുതലും ദൃക്​സാക്ഷിയും, ടേക്ക്​ ഒാഫ്​ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തലൂടെ മികച്ച നടനുള്ള ക്രിട്ടിക്​ പുരസ്​കാരം ഫഹദ്​ ഫാസില്‍ സ്വന്തമാക്കി. പാര്‍വതിയാണ്​ മികച്ച നടി. മികച്ച ചിത്രവും തൊണ്ടി മുതലാണ്​. അങ്കമാലി ഡയറീസ്​ ഒരുക്കിയ ലിജോ ജോസ്​ പെല്ലിശേരിയാണ്​ മികച്ച സംവിധായകന്‍.

യൂത്ത്​ ​െഎക്കണ്‍ പുരസ്​കാരത്തോടൊപ്പം മായാനദിയിലൂടെ ഒൗട്ട്​ സ്​റ്റാന്‍ഡിങ് പ്രകടനത്തിനും യുവ നടന്‍ ടൊവിനോ തോമസ്​ അര്‍ഹനായി. മായാ നദിയിലെ നായിക ​െഎശ്വര്യ രാജേഷ്​ നടിമാരില്‍​ ഒൗട്ട്​ സ്​റ്റാന്‍ഡിങ്​ പെര്‍ഫോമന്‍സിനുള്ള പുരസ്​കാരം നേടി.​ കുഞ്ചാക്കോ​ ബോബനാണ്​ ജനപ്രിയ നായകന്‍. ഹരീഷ്​ കണാരന്‍ ഹാസ്യ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ജൂണ്‍ 30, ജൂലൈ ഒന്ന്​ ദിവസങ്ങളിലായി ന്യൂയോര്‍കിലും ടൊ​റ​േന്‍റായിലുമാണ്​ ചടങ്ങുകള്‍ നടക്കുക. നോര്‍ത്ത്​ അമേരിക്കയിലെ മലയാളികള്‍ക്കിടയില്‍ നടന്ന വേ​െട്ടടുപ്പിലാണ്​ പുരസ്​കാരങ്ങള്‍ പ്രഖ്യാപിച്ചത്​.

മറ്റ്​ പുരസ്​കാരങ്ങള്‍

മികച്ച സഹനടന്‍ – അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച സഹനടി – ശാന്തികൃഷ്ണ (ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള)
മികച്ച സ്വഭാവ നടന്‍ – സുരാജ് വെഞ്ഞാറമൂട് (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച സ്വഭാവ നടി – സുരഭി ലക്ഷ്മി
മികച്ച വില്ലന്‍ – ജോജു ജോര്‍ജ് (രാമന്റെ ഏദന്‍തോട്ടം)
മികച്ച സംഗീതം – ഗോപി സുന്ദര്‍ (ഉദാഹരണം സുജാത)
മികച്ച ഗായകന്‍ – വിജയ് യേശുദാസ് (വിവിധ ചിത്രങ്ങള്‍)
മികച്ച ഗായിക – സിതാര (ഉദാഹരണം സുജാത)
മികച്ച തിരക്കഥ – ചെമ്ബന്‍ വിനോദ് (അങ്കമാലി ഡയറീസ്) ശ്യാം പുഷ്കരന്‍, ദിലീഷ് നായര്‍ (മായാനദി)
പുതുമുഖ സംവിധായകന്‍ – സൗബിന്‍ ഷാഹിര്‍ (പറവ)
മികച്ച ഛായാഗ്രഹകന്‍ – മധു നീലകണ്ഠന്‍
പ്രത്യേക ജൂറി പുരസ്കാരം – നീരജ് മാധവ് (പൈപ്പിന്‍ ചുവട്ടിലെ പ്രണയം)
ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്​കാരം – ബാലചന്ദ്ര മേനോന്‍
മികച്ച ബാലതാരം – അനശ്വര രാജന്‍ (ഉദാഹരണം സുജാത)

Spread the love

Leave a Reply

Your email address will not be published. Required fields are marked *