നിസ്സഹായരായി മുല്ലപ്പള്ളിയും ഹസനും : ഉദ്ദേശിച്ചതെന്താണെന്നറിയില്ല എന്ന് ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രി പിണറായി വിജയനെതിരായ സുധാകരന്‍റെ ജാതീയ പരാമര്‍ശത്തിനെ നോക്കുകുത്തികളെപ്പോലെ നോക്കി നിസ്സഹായരായി നില്‍ക്കുകയാണ് മുല്ലപ്പള്ളിയും ഹസനും. അതേസമയം, സുധാകരന്‍ ഉദ്ദേശിച്ചതെന്താണെന്നറിയില്ല എന്നാണ്് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. ഇവരുടെ പ്രതികരണങ്ങളിലേക്ക്.

കെ സുധാകരന്റെ പരാമര്‍ശം ഒഴിവാക്കേണ്ടത് തന്നെയെന്നാണ് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പ്രതികരിച്ചത്. ‘അച്ഛനെ പറയേണ്ട കാര്യമില്ലായിരുന്നു. മറ്റ് ഉദ്ദേശത്തില്‍ പറഞ്ഞതല്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇത്തരം പരമാര്‍ശം ഒഴിവാക്കേണ്ടതാണെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായമാണെനിക്കും. ഖേദം പ്രകടിപ്പിക്കേണ്ടത് സുധാകരനാണ്. അദ്ദേഹം അതിന് തയ്യാറല്ലെങ്കില്‍ ഞാനെന്ത് പറയാനാണെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പ്രതികരിച്ചത്ഇങ്ങനൊരു സംഭവമേ ഉണ്ടായിട്ടില്ലാത്ത മട്ടിലായിരുന്നു മുല്ലപ്പള്ളിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും പ്രതികരണം. ‘സുധാകരന്‍ എന്താണ് പറഞ്ഞതെന്നറിയില്ല. പഠിച്ച ശേഷം പ്രതികരിക്കാം.വസ്തുത മനസിലാക്കണം. സുധാകരന്‍ അങ്ങനെ പറയുന്ന ആളല്ല.
സത്യം മാത്രമേ അദ്ദേഹം പറയാറുള്ളൂ’ എന്നാണ് മുല്ലപ്പള്ളി പ്രതികരിച്ചത്.

ഉമ്മന്‍ചാണ്ടിയാകട്ടെ നാട്ടില്‍ നടക്കുന്നത കാര്യങ്ങളൊന്നും താനറിയുന്നില്ലെന്ന മട്ടിലായിരുന്നു പ്രതികരിച്ചത്. ‘ഞാന്‍ സ്ഥലത്തില്ലായിരുന്നു, ഇന്ന് വന്നതേയുള്ളൂ. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്നറിയില്ല’ എന്നായിരുന്നു ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെ പ്രസംഗത്തിലൂടെ ജാതി പറഞ്ഞ് അതിക്ഷേപിച്ച കെ സുധാകരന്‍ എംപി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളോട് യാതൊരു തരത്തിലും യോജിക്കാനാവില്ലെന്നാണ് എല്ലാ കോണ്‍ഗ്രസ് നേതാക്കളോടും തനിക്ക് പറയാനുള്ളതെന്നും ഷാനിമോള്‍ വിമര്‍ശിച്ചിരുന്നു. കെ സുധാകരന്‍ തെറ്റ് തിരുത്തണമെന്ന് വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കി.

‘ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ ‘എന്നാണ് സുധാകരന്‍ തന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചു പറഞ്ഞത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ അപഹസിച്ചു. തലശ്ശേരിയില്‍ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പ്രസംഗം. ഇതോടെ സുധാകരനെതിരെ നിരവധി പേരാണ് എതിര്‍പ്പുമായെത്തിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *