നിലക്കടല കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

നേരംപോക്കിന് കഴിക്കുന്ന നിലക്കടലയുടെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. ആരോഗ്യത്തിനും ചര്‍മ്മസംരക്ഷണത്തിനും ഉത്തമം. പ്രോട്ടീന്‍ സമ്ബുഷ്ടമായ നിലക്കടല സ്വാഭാവിക രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഫലപ്രദമാണ്. ദിവസവും ഒരുപിടി നിലക്കടല കഴിക്കുന്നത് നാഡീസംബന്ധമായ അസുഖങ്ങള്‍ ശമിപ്പിക്കും. വെള്ളത്തിലിട്ട് കുതിര്‍ത്ത നിലക്കടല രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. അല്‍ഷ്യമേഴ്‌സ് സാദ്ധ്യത കുറയ്ക്കാനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായകമാണ് നിലക്കടല . നിലക്കടലയിലെ ആന്റിഓക്‌സിഡന്റുകള്‍ ആമാശയ കാന്‍സറിനെ പ്രതിരോധിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാനും പക്ഷാഘാത സാദ്ധ്യത കുറയ്ക്കാനും നിലക്കടല നല്ലതാണ്

നിലക്കടലയിലെ ഫോളിക് ആസിഡ് ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിക്കാനും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഏറെ ഉത്തമം. നിലക്കടലയില്‍ നിന്ന് തയാറാക്കുന്ന പീനട്ട് ബട്ടറും ആരോഗ്യഗുണങ്ങളില്‍ ശ്രേഷ്‌ഠമാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *