നിയമസഭാ സമ്മേളനം 25 വരെ നീട്ടി

തിരുവനന്തപുരം: നിയമസഭയുടെ നടപ്പ് സമ്മേളനം ഈ മാസം 25 വരെ നീട്ടി. വിവിധ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളാണ് സമ്മേളനം പരിഗണിച്ചുവരുന്നത്. പുതുക്കിയ കാര്യപരിപാടി അനുസരിച്ച്‌ വ്യാഴഴ്ച
കേരള ജലസേചനവും ജലസംരക്ഷണവും ഭേദഗതി ബില്ലും കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബില്ലും പരിഗണിക്കും. വെള്ളിയാഴ്ച സഭ ചേരില്ല. തിങ്കളാഴ്ച ഉപധനാഭ്യര്‍ത്ഥനകളുടെ സ്റ്റേറ്റ്മെന്റ് അവതരണത്തിന് പുറമേ എ.പി.ജെ. അബ്ദുള്‍കലാം ശാസ്ത്ര, സാങ്കേതിക സര്‍വകലാശാലാ ഭേദഗതി ബില്ലും അബ്കാരി ഭേദഗതി ബില്ലും കേരള ഹൈക്കോടതി ഭേദഗതി ബില്ലും പരിഗണിക്കും. 12ന് ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയും വോട്ടെടുപ്പുമാണ്. അതിന്ശേഷം റംസാന്‍ അവധി കൂടി കണക്കിലെടുത്ത് 18നേ സഭ ചേരൂ. അന്ന് സബ്ജക്‌ട് കമ്മിറ്റി ഭേദഗതി ചെയ്തത് പ്രകാരമുള്ള മുനിസിപ്പാലിറ്റി ഭേദഗതി ബില്‍, പഞ്ചായത്തിരാജ് ഭേദഗതി ബില്‍, മുനിസിപ്പാലിറ്റി രണ്ടാം നമ്പര്‍ ഭേദഗതി ബില്‍ എന്നിവ ചര്‍ച്ച ചെയ്ത് പാസാക്കും. ഉച്ച കഴിഞ്ഞ് ഉപധനാഭ്യര്‍ത്ഥനകള്‍ സംബന്ധിച്ച ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയാണ്.

19ന് സബ്ജക്‌ട് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തത് പ്രകാരമുള്ള ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലാ ഭേദഗതി ബില്‍, കേരള സര്‍വകലാശാലാ ഭേദഗതി ബില്‍, കേരള സര്‍വകലാശാലാ (സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും താല്‍ക്കാലിക ബദല്‍ ക്രമീകരണം) ബില്‍ എന്നിവ ചര്‍ച്ച ചെയ്ത് പാസാക്കും. 20ന് കേരള പഞ്ചായത്തിരാജ് രണ്ടാം ഭേദഗതി ബില്‍, തിരുവിതാംകൂര്‍- കച്ചി ഹിന്ദുമത സ്ഥാപനങ്ങള്‍ ഭേദഗതി ബില്‍, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഭേദഗതി ബില്‍ എന്നിവയും 21ന് ജലസേചനവും ജലസംരക്ഷണവും ഭേദഗതി ബില്‍, നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബില്‍ എന്നിവയും 25ന് എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലാ ഭേദഗതി ബില്‍, അബ്കാരി ഭേദഗതി ബില്‍, ഹൈക്കോടതി ഭേദഗതി ബില്‍ എന്നിവയും ചര്‍ച്ച ചെയ്ത് പാസ്സാക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *