ക​ര്‍​ണാ​ട​ക​യി​ല്‍ 23 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ബം​ഗ​ളൂ​രു: എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ണ്‍​ഗ്ര​സ്​- ജ​ന​താ​ദ​ള്‍ എ​സ് സ​ഖ്യ സ​ര്‍​ക്കാ​റിന്റെ​​​ ആ​ദ്യ​ഘ​ട്ട മ​ന്ത്രി​സ​ഭാ വി​ക​സ​ന​വും സ​ത്യ​പ്ര​തി​ജ്​​ഞാ ച​ട​ങ്ങും ന​ട​ന്നു. ച​ട​ങ്ങി​ല്‍ കോ​ണ്‍​ഗ്ര​സിന്റെ​​ 15ഉം ​ജെ.​ഡി.​എ​സി​​ന്റെ എട്ടും എം.​എ​ല്‍.​എ​മാ​ര്‍ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്​​തു. മു​ഴു​വ​ന്‍ മ​ന്ത്രി​മാ​രു​ടെ​യും സ​ത്യ​പ്ര​തി​ജ്​​ഞ​ക്കു​ ശേ​ഷ​മേ വ​കു​പ്പു​ക​ള്‍ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​കൂ. കോണ്‍ഗ്രസ് നേതാക്കളായ ഡി. ശിവകുമാര്‍, ആര്‍.വി ദേശ്പാണ്ഡേ എന്നിവരും ജെ.ഡി.എസ് നേതാക്കളായ എച്ച്‌.ഡി രേവണ്ണ, ബന്ദപ്പ കശമ്പൂര്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തവരില്‍ പെടുന്നു.

മേ​യ്​ 23ന്​ ​മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര​യും സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്​​തി​രു​ന്നു. സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടും ഐ​ക്യ​മി​ല്ലാ​യ്​​മ കാ​ര​ണം മ​ന്ത്രി​സ​ഭ വി​ക​സ​നം വൈ​കു​ന്നു​വെ​ന്ന ബി.​ജെ.​പി​യു​ടെ വി​മ​ര്‍​ശ​ന​ത്തെ മ​റി​ക​ട​ക്കാ​നാ​ണ്​ മ​ന്ത്രി​മാ​രു​ടെ ലി​സ്​​റ്റ്​ പൂ​ര്‍​ത്തി​യാ​വും മുമ്പേ​ ആ​ദ്യ​ഘ​ട്ട സ​ത്യ​പ്ര​തി​ജ്​​ഞ ന​ട​​ന്ന​ത്. സ​ഖ്യ​ധാ​ര​ണ പ്ര​കാ​രം, 34 അം​ഗ മ​ന്ത്രി​സ​ഭ​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്​ 24ഉം ​ജെ.​ഡി.​എ​സി​ന്​ മു​ഖ്യ​മ​ന്ത്രി​പ​ദ​മ​ട​ക്കം 12ഉം ​സ്​​ഥാ​ന​ങ്ങ​ളാ​ണു​ള്ള​ത്. മ​ന്ത്രി​സ​ഭ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചൊ​വ്വാ​ഴ്​​ച ജ​ന​താ​ദ​ള്‍ -എ​സ്​ നി​യ​മ​സ​ഭ ക​ക്ഷി യോ​ഗം ചേ​ര്‍​ന്നിരുന്നു.

കോ​ണ്‍​ഗ്ര​സ്​ മ​ന്ത്രി​മാ​രു​ടെ ലി​സ്​​റ്റു​മാ​യി കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ജി. ​പ​ര​മേ​ശ്വ​ര, കോ​ണ്‍​ഗ്ര​സ്​ നി​യ​മ​സ​ഭ ക​ക്ഷി​നേ​താ​വ്​ സി​ദ്ധ​രാ​മ​യ്യ, കോ​ണ്‍​ഗ്ര​സ്​ ലോ​ക്​​സ​ഭ ക​ക്ഷി​നേ​താ​വ്​ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ, ക​ര്‍​ണാ​ട​ക കോ​ണ്‍​ഗ്ര​സിന്റെ​​ ചു​മ​ത​ല​യു​ള്ള എ.ഐ​.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം.​പി തു​ട​ങ്ങി​യ​വ​ര്‍ ചൊ​വ്വാ​ഴ്​​ച രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച രാ​ത്രി​വ​രെ നീ​ണ്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *