നിയന്ത്രണവിട്ടകാര്‍ മറിഞ്ഞ് പ്രതിശ്രുതവരന്‍ മരിച്ചു


പുല്‍പ്പള്ളി-ബത്തേരി റോഡില്‍ നാലാം മൈലില്‍ കാര്‍ നിയന്ത്രണവിട്ട് മറിഞ്ഞ് പ്രതിശ്രുതവരന്‍ മരിച്ചു. കൊളപ്പള്ളി പൊയ്ക്കര ജോസഫിന്റെയും ചിന്നമ്മയുടെയുംമകന്‍ അബിന്‍ ജോസഫ് (26) ആണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു.ചീയമ്പം മാര്‍ബേസിലോസ് പള്ളിയില്‍ വിവാഹപൂര്‍വ്വ പഠനക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്.കോയമ്പത്തൂരില്‍ ഐ.ടി. കമ്പനിയില്‍ ജിവനക്കാരനായിരുന്ന അബിനിന്റെന്റെയും കല്ലംകുളങ്ങര പീറ്ററിന്റെ മകള്‍ നീതുവിന്റെയും വിവാഹം സെപ്തംബര്‍ 12നായിരുന്നുനടക്കേണ്ടിയിരുന്നത്. നീതു(22), നീതുവിന്റെ അമ്മ ലിസി പീറ്റര്‍(47), സഹോദരന്‍ ഡേവിനോ പീറ്റര്‍(20), അബിനിന്റെ ബന്ധു റിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെകോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം.




Sharing is Caring