വിലക്കുറവില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ലഭ്യമാക്കുന്ന ബോബി & മറഡോണ ‘പറക്കും ജ്വല്ലറി’ ആദ്യമായി ഇന്ത്യയില്‍ തുടങ്ങിയതുകൊണ്ടും, കേരളത്തില്‍ നിന്ന് ആദ്യമായി അമേരിക്കയില്‍ ജ്വല്ലറി ആരംഭിച്ചതുകൊണ്ടും, 62 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ‘ഓക്‌സിജന്‍ സിറ്റി’ എന്ന കേരളത്തിലെ ഏറ്റവും വലിയ ടൗണ്‍ഷിപ്പ് തുടങ്ങാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതുകൊണ്ടും ഉണ്ടായ ബിസിനസ് വൈരാഗ്യം മൂലം എതിര്‍ ഗ്രൂപ്പ് ചില വ്യക്തികള്‍ക്ക് പണം കൊടുത്ത്, ഏഴായിരത്തോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിനെതിരെ നിരന്തരമായി കുപ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു.
ആര്‍ക്കും ആരെക്കുറിച്ചും എപ്പോള്‍ വേണമെങ്കിലും ഒരു ലൈസന്‍സുമില്ലാതെ എന്തും എഴുതുവാന്‍ സാധിക്കുന്ന സോഷ്യല്‍ മീഡിയകളിലൂടെയും ചില ഓണ്‍ലൈന്‍ മഞ്ഞപത്രങ്ങളിലൂടെയും ഇവര്‍ വ്യാജപ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. കൂടാതെ ചില വ്യാജപരാതികള്‍ നല്‍കിയും, തുടങ്ങുവാന്‍ പോകുന്ന പല പ്രൊജക്ടുകള്‍ക്കെതിരെ പോലും കള്ള പ്രചരണങ്ങളും ജാഥകളും വരെ ഇവര്‍ നടത്തുതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഞങ്ങളുടെ ഷെയര്‍ ഹോള്‍ഡേഴ്‌സില്‍ തെറ്റിദ്ധാരണ ഉളവാക്കി, ഞങ്ങള്‍ പുതിയതായി തുടങ്ങാന്‍ പോകുന്ന സംരംഭങ്ങള്‍ മുടക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് എതിര്‍ ഗ്രൂപ്പും അവരുടെ പണം പറ്റിയ വ്യക്തികളും പ്രവര്‍ത്തിക്കുത്. കഴിഞ്ഞ 153 വര്‍ഷക്കാലമായി ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് കൂടെ നിന്ന എല്ലാ മാന്യ ഉപഭോക്താക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
വിശ്വസ്തതയോടെ,
ഡോ. ബോബി ചെമ്മണൂര്‍, ചെയര്‍മാന്‍ & എം.ഡി, ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്.













