നിപ്പ വൈറസ്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വ്വ കക്ഷി യോഗം


നിപ്പ വൈറസ് ബാധ സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് തിരുവനന്തപുരത്ത്് യോഗം ചേരും.ഉച്ചയ്ക്ക്് 3 മണിക്കാണ് യോഗം.യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.നിപ്പ ബാധിച്ച് ഇതുവരെ 17 പേരാണ് മരിച്ചത്.അതേസമയം കഴിഞ്ഞ ദിവസം ലഭിച്ച 22 പരിശോധനാഫലങ്ങളും നെഗറ്റീവ് ആയിരുന്നു എന്നത് ആരോഗ്യവകുപ്പിന് ഏറെ ആശ്വാസം നല്‍കുന്നുണ്ട്.എന്നാല്‍ രോഗികളിുമായി ബന്ധപ്പെട്ടിരുന്ന 2000 ത്തോളം പേര്‍ നിരീക്ഷണത്തിലാണ്.കോഴിക്കോട് ഇപ്പോഴും ജാഗ്രത തുടരുകയാണ്.




Sharing is Caring