കാവേരി: കമല്‍ഹാസന്‍ എച്ച്‌​.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്​ച നടത്തി

കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട്​ നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ഹാസന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌​.ഡി. കുമാരസ്വാമിയുമായി ചര്‍ച്ച നടത്തി. കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം ആശ്വാസം പകരുന്നതായിരുന്നുവെന്നും തനിക്ക്​ പ്രതീക്ഷയുണ്ടെന്നും കമല്‍ഹാസന്‍ കൂടിക്കാഴ്ച്ചക്കു ശേഷം പ്രതികരിച്ചു. തങ്ങള്‍ ജലം പങ്കിടും. മുഖ്യമന്ത്രിയും അതേ രീതിയിലാണ്​ കാര്യങ്ങളെ നോക്കി കാണുന്നതെന്ന്​ അറിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *