എയര്‍ ഇന്ത്യ പീഡനക്കേസിലെ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണം- മനേകാ ഗാന്ധി

എയര്‍ ഇന്ത്യയുടെ മുതര്‍ന്ന ഉദ്യോഗസ്​ഥന്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച്‌​ ജീവനക്കാരി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ്​ മന്ത്രി മനേകാ ഗാന്ധിയെ സമീപിച്ചു. തുടര്‍ന്ന്​ പീഡനക്കേസില്‍ ഇൗ മാസം തന്നെ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന്​ മന്ത്രി എയര്‍ ഇന്ത്യയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയോട്​ ആവശ്യപ്പെട്ടു.

കഴിഞ്ഞ ആറു വര്‍ഷമായി മുതിര്‍ന്ന ഉദ്യോഗസ്​ഥന്‍ തന്നെ പീഡിപ്പിക്കുകയാണെന്ന്​ കാണിച്ച്‌​ എയര്‍ ഇന്ത്യ എയര്‍ ഹോസ്​റ്റസ്​ നേരത്തെ വ്യോമയാന മന്ത്രി സുരേഷ്​ പ്രഭുവിന്​ കത്തയച്ചിരുന്നു. കേസ്​ നിഷ്​പക്ഷ സമിതിയെ കൊണ്ട്​ അന്വേഷിപ്പിക്കണമെന്നും ത​​െന്‍റ നിരന്തരമായ പരാതികള്‍ എയര്‍ ഇന്ത്യ അധികൃതരും ആഭ്യന്തര പരാതി പരിഹാര സെല്ലും അവഗണിക്കുകയാണെന്നും കത്തില്‍ എയര്‍ഹോസ്​റ്റസ്​ ആരോപിച്ചിരുന്നു.

മുതിര്‍ന്ന ഉദ്യോഗസ്​ഥന്‍ തന്നെ മാത്രമല്ല, കമ്ബനിയിലെ മറ്റു സ്​ത്രീകളെയും പീഡിപ്പിച്ചിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു. ലൈംഗികച്ചുവയോ​െട സംസാരിക്കുക, ലൈംഗിക പ്രവര്‍ത്തികളെ കുറിച്ച്‌​ പറയുക എന്നിവ അയാളുടെ സ്​ഥിരം പ്രവര്‍ത്തിയാണ്​. അയാളുടെ ഒാഫീസിലേക്ക്​ ചെല്ലുന്നതിനും അയാ​ളോടൊപ്പം വിവിധ ബാറുകളില്‍ പോകുന്നതിനും സ്​ത്രീകളെ നിര്‍ബന്ധിക്കുകയും പലരും അതിന്​ നിര്‍ബന്ധിതരാവുകയും ചെയ്യുന്നുവെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. പരാതിയുടെ ഒരു കോപ്പി പ്രധാനമന്ത്രിക്കും അയച്ചിരുന്നു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന്​ വ്യോമയാന മന്ത്രി സുരേഷ്​ പ്രഭു മാനേജ്​മ​െന്‍റിനോട്​ വിഷയത്തില്‍ ഉടന്‍ ഇടപെട്ട്​ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. ആവശ്യമെങ്കില്‍ വേറെ അതോറിറ്റിയെ കേസ്​ അന്വേഷിക്കാന്‍ നിയമിക്കാമെന്നും പ്രഭു ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ മന്ത്രിയു​െട നിര്‍ദേശം കേട്ടതായിപ്പോലും എയര്‍ ഇന്ത്യ അധികൃതര്‍ ഭാവിച്ചില്ല. തുടര്‍ന്നാണ്​ പെണ്‍കുട്ടി വനിതാ ശിശുക്ഷേമമന്ത്രിയെ സമീപിച്ചത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *