‘കാല’ കര്‍ണാടകയില്‍ നിരോധിക്കുന്നത്​ ശരിയല്ല-പ്രകാശ്​രാജ്​

രജനികാന്തി​​​െന്‍റ ‘കാല’ എന്ന ചിത്രത്തിന്​ കര്‍ണാടകയില്‍ നിരോധനം കൊണ്ടു വരാനുള്ള കന്നഡ അനുകൂല സംഘടനകളുടെ നീക്കത്തിനെതിരെ നടനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രകാശ്​രാജ്​. കാവേരി നദി സംബന്ധിച്ച രജനി കാന്തി​​​െന്‍റ പരാമര്‍ശം വേദനിപ്പിച്ചു. എന്നാല്‍ അതി​​​െന്‍റ പേരില്‍ ‘കാല’ നിരോധിക്കുന്നത്​ ശരിയല്ലെന്നും സാധാരണ കന്നഡക്കാരുടെ തെരഞ്ഞെടുപ്പിനുള്ള അവകാശത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്നും അ​ദ്ദേഹം കുറ്റപ്പെടുത്തി.

കാവേരി നദിയിലെ ജലം പങ്കു വെക്കുന്നത്​ സംബന്ധിച്ചുള്ള കാര്യങ്ങള്‍ തമിഴ്​നാടിനേയും കര്‍ണാടകയേയും ബാധിക്കുന്ന വിഷയമാണ്​. എന്നാല്‍ പ്രശ്​നപരിഹാരം കാണേണ്ടത്​ പ്രായോഗികമായാണ്​, വൈകാരികമായല്ല. മനുഷ്യനും നദിയും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണുള്ളത്​. അതിനാല്‍ കാവേരി​െയ കുറിച്ചു പറയുമ്ബോള്‍ നാം അതീവ വൈകാരികതയിലാവും. ഇരു സംസ്​ഥാനങ്ങളിലെയും ജനങ്ങളുടെ ശരിയാണതെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *