നാ​ലു ദി​വ​സം പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ ട്രെ​യി​ന്‍ നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ സം​സ്ഥാ​ന​ത്ത് നാ​ലു ദി​വ​സം പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി റെ​യി​ല്‍​വേ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച​യും 10, 12, 13 തീ​യ​തി​ക​ളി​ലു​മാ​ണ് നി​യ​ന്ത്ര​ണം.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ഗു​രു​വാ​യൂ​ര്‍-​ചെ​ന്നൈ എ​ഗ്മോ​ര്‍ എ​ക്സ്പ്ര​സ് ര​ണ്ടു മ​ണി​ക്കൂ​ര്‍ വൈ​കി രാ​ത്രി 11.25 നു ​മാ​ത്ര​മേ ഗു​രു​വാ​യൂ​രി​ല്‍ നി​ന്നും പു​റ​പ്പെ​ടു​ക​യു​ള്ളൂ​വെ​ന്ന് റെ​യി​ല്‍​വേ അ​റി​യി​ച്ചു. മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് തൃ​ശൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ പി​ടി​ച്ചി​ടും. ബി​ലാ​സ്പൂ​ര്‍-​തി​രു​നെ​ല്‍​വേ​ലി എ​ക്സ്പ്ര​സ് ര​ണ്ട​ര മ​ണി​ക്കൂ​റും ഹ​സ്ര​ത് നി​സാ​മു​ദീ​ന്‍-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് അ​ര​മ​ണി​ക്കൂ​റും തൃ​ശൂ​ര്‍ സെ​ക്ഷ​നി​ല്‍ പി​ടി​ച്ചി​ടും. ഹൈ​ദ​രാ​ബാ​ദ്-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ല്‍ ര​ണ്ടു മ​ണി​ക്കൂ​ര്‍ പി​ടി​ച്ചി​ടു​മെ​ന്നും റെ​യി​ല്‍​വേ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *