ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ല്‍ നി​ന്ന് സ്ത്രീ​ക​ളെ ത​ട​യാ​നാ​വി​ല്ല: ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല​യി​ല്‍ പ്രാ​യ​ഭേ​ദ​മ​ന്യേ സ്ത്രീ​ക​ള്‍​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​രു​ന്ന​തി​നി​ടെ, വി​ധി​യെ ന്യാ​യീ​ക​രി​ച്ച്‌ സു​പ്രീം കോ​ട​തി മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര രം​ഗ​ത്ത്. ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ല്‍ നി​ന്ന് സ്ത്രീ​ക​ളെ ത​ട​യാ​നാ​വി​ല്ലെ​ന്നും സ്ത്രീ​ക​ള്‍ ബ​ഹു​മാ​നി​ക്ക​പ്പെ​ട​ണ​മെ​ന്നും വി​ധി പ്ര​സ്താ​വി​ച്ച അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ അ​ധ്യ​ക്ഷ​ന്‍ കൂ​ടി​യാ​യ മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി. ഹി​ന്ദു​സ്ഥാ​ന്‍ ടൈം​സ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്ത് സ്ത്രീ​ക്കും പു​രു​ഷ​നും തു​ല്യ അ​വ​കാ​ശ​മാ​ണു​ള്ള​ത്. പു​രു​ഷ​ന് എ​ത്ര​മാ​ത്രം ബ​ഹു​മാ​നം ല​ഭി​ക്കു​ന്നു​വോ അ​തു​പോ​ലെ സ്ത്രീ​ക്കും ബ​ഹു​മാ​നം ല​ഭി​ക്കേ​ണ്ട​തു​ണ്ട്. സ്ത്രീ​ക​ള്‍ ബ​ഹു​മാ​നി​ക്ക​പ്പെ​ടു​ന്ന ഇ​ട​മാ​ണ് യ​ഥാ​ര്‍​ഥ വീ​ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു വി​ഭാ​ഗം സ്ത്രീ​ക​ളെ ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തു ത​ട​യു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *