നാശം വിതയ്ക്കാന്‍ കലിതുള്ളി എല്‍ നിനോയെത്തുന്നു:അതീവ ജാഗ്രതാ നിര്‍ദ്ദേശം

ബെംഗളൂരു: പസഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം രൂപപ്പെടാന്‍ സാധ്യതയുള്ളതായി അമേരിക്കന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാഷണല്‍ ഒാഷ്യാനിക് ആന്റ് അറ്റ്മോസ്ഫെറിക് അസോസിയേഷന്റെ മുന്നറിയിപ്പ്. എല്‍ നിനോ ശക്തിപ്രാപിക്കാനുള്ള അനുകൂല സാഹചര്യങ്ങളാണ് നിലവില്‍ ഉള്ളത്. വേനല്‍ ലഭിച്ചതിന്റെ ആശ്വാസത്തിലിരിക്കുന്ന കര്‍ഷകര്‍ക്ക് എല്‍നിനോ ദുരന്തം വിതയ്ക്കുമെന്നാണ് കരുതുന്നത്.

ഇന്ത്യന്‍ മണ്‍സൂണിന്റെ താളം തെറ്റിക്കാന്‍ എല്‍നിനോയ്ക്കാകും. രാജ്യം കൊടും വരള്‍ച്ചയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. 1997,2002,2004,2009,2014 വര്‍ഷങ്ങളില്‍ പസഫിക് സമുദ്രത്തില്‍ രൂപംകൊണ്ട എല്‍നിനോ പ്രതിഭാസത്തില്‍ രാജ്യം രൂക്ഷമായ വരള്‍ച്ചയും ജലക്ഷാമവുമാണ് നേരിട്ടത്. ഇത്തവണ എല്‍നിയോ എങ്ങനെയാകും നാശം വിതയ്ക്കുകയെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

ആഗോളതലത്തില്‍ കാലാവസ്താവ്യതിയാനങ്ങള്‍ ഉണ്ടാക്കാന്‍ എല്‍നിനോയ്ക്ക് കഴിയും. 15 മാസത്തോളം ദുരിതം വിതയ്ക്കാന്‍ ഇൗ പ്രതിഭാസ്തതിനാകും . രൂക്ഷമായ വരള്‍ച്ച,വെള്ളപ്പൊക്കം ,കൊടുംങ്കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്. മൂന്നുമുതല്‍ ഏഴ് വര്‍ഷം വരെ നീളുന്ന ഇടവേളകളിലാണ് സാധാരണ എല്‍നിനോ പ്രതിഭാസം കാണുന്നത്. പസഫിക് സമുദ്രത്തിലെ ഉഷ്ണജലപ്രഭാഹങ്ങളുടെ ഗതിയില്‍ മാറ്റം വരുന്നതാണ് എല്‍നിനോയ്ക്ക് കാരണമാകുന്നത്. ഇൗ സമയത്ത് സമുദ്രോപരിതലം ചൂടുപിടിക്കും.യൂ​റോ​പ്പി​ല്‍ ചൂ​ടു​കൂ​ടി​യ ശ​ര​ത്കാ​ല​ത്തി​നും അ​തി ശൈ​ത്യ​ത്തി​നും എ​ല്‍ നി​നോ കാ​ര​ണ​മാ​കു​ന്നു. ക്രിസ്മസ് കാലത്താണ് ഇൗ പ്രതിഭാസം പ്രത്യക്ഷപ്പെടുന്നതിനാലാണ് ഉണ്ണിയേശു എന്ന അര്‍ത്ഥം വരുന്ന എല്‍നിനോയെന്ന പേര് വന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *