കരിഞ്ചോലയിലെ തടയണ നിര്‍മ്മാണം; വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കരിഞ്ചോലയില്‍ തടയണ നിര്‍മ്മിച്ചതിനെ കുറിച്ച്‌ വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. തടയണകള്‍ ഉരുള്‍പെട്ടലിന് കാരണമായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലുണ്ടായ ഉടന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് മന്ത്രിമാര്‍ കോഴിക്കോട്ട് ക്യാമ്പ്‌ ചെയ്തുവെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.

ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് ദുരന്തനിവാരണസേന എത്താന്‍ വൈകിയത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാറയ്ക്കല്‍ അബ്ദുള്ളയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *