പോലീസുകാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രന്‍


കോട്ടയം: പോലീസുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. അധോലോകസംഘങ്ങള്‍ക്കും ക്വട്ടേഷനും കൂട്ടിക്കൊടുപ്പിനും ഇപ്പോള്‍ പോലീസുകാരാണ് കൂട്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കോട്ടയത്ത് യുവകലാസമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


പോലീസില്‍ ഒരുപാട് അലവലാതികളുള്ള കാലമാണിത്. ഒരു വിഭാഗം പോലീസുകാര്‍ ക്രിമിനലുകളുടെ പണിയാണെടുക്കുന്നത്. ഒരു ചെറുപ്പക്കാരനെ ആളുമാറി കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചു കൊന്നു. പോലീസുകാര്‍ മനുഷ്യത്വം ഇല്ലാത്തവരായി മാറുകയാണെന്നും പന്ന്യന്‍ കുറ്റപ്പെടുത്തി.


പോലീസ് മേധാവിയുടെ വീട്ടില്‍ ഷൂ തുടയ്ക്കുന്നതും അടിച്ചുവാരുന്നതും നായയെ കുളിപ്പിക്കുന്നതുമെല്ലാം പോലീസുകാരാണ്. പണ്ട് ഒരു പോലീസുകാരന്‍ കാരണമില്ലാതെ തന്റെ നടുവിനു ചവിട്ടിയതു കൊണ്ടാണ് ഇപ്പോള്‍ ബെല്‍റ്റ് ഇട്ട് നടക്കുന്നതെന്നും പന്ന്യന്‍ ഓര്‍മിപ്പിച്ചു. തെറ്റു ചെയ്തവരെ പിരിച്ചുവിട്ടാലേ സേന നന്നാകൂ.



Sharing is Caring