നായ വളര്‍ത്തലിനും നിയന്ത്രണം…ലൈസന്‍സും,മൈക്രോ ചിപ്പും വേണം

നായ വളര്‍ത്തലിനും കേന്ദ്രം നിയന്ത്രണങ്ങള്‍ കൊണ്ടു വന്നു. കശാപ്പ് നിരോധനം കൊണ്ടുവന്നതിന് പിന്നാലെ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അലങ്കാര മത്സ്യ മേഖലയിലും നിയന്ത്രണം കൊണ്ടു വന്നിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ നായ വളര്‍ത്തലിന് നിയന്ത്രണം കൊണ്ടു വന്നത്. നായയെ വളര്‍ത്തുമ്പോള്‍ മൈക്രോചിപ്പ് ഘടിപ്പിക്കണം. ലൈസന്‍സുളളവര്‍ക്ക് മാത്രമേ നായകളെ വില്‍ക്കാനാവൂ. കര്‍ശന ഉപാധികളോടെ മാത്രമേ ശ്വാനപ്രദര്‍ശനം അനുവദിക്കൂ തുടങ്ങീ നിരവധി നിര്‍ദേശങ്ങളാണ്് ഉത്തരവിലുള്ളത്. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഉത്തരവ് പാലിക്കുന്നുണ്ടോ എന്നുറപ്പ് വരുത്തണം. അതേ സമയം നായ വളര്‍ത്തുന്നവര്‍ക്ക് ലൈസന്‍സ് കൊണ്ടു വരുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വരുമാനമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.
മീനുകളെ സ്ഫടിക ഭരണികളില്‍ സൂക്ഷിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അക്വേറിയങ്ങളില്‍ വെറ്റിനറി ഡോക്ടര്‍മാരും സഹായിയും വേണമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മീനുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ശുചിത്വ പരിപാലത്തിനും വേണ്ടിയാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വാദം. മീനുകളുടെ രണ്ടാം പട്ടികയില്‍ പെടുന്ന 158 മത്സ്യങ്ങള്‍ക്കാണ് ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ അക്വേറിയങ്ങളില്‍ വളര്‍ത്തുന്ന ക്രൗണ്‍ ഫിഷ്, ബട്ടര്‍ഫ്‌ളൈ ഫിഷ്, എയ്ഞ്ചല്‍ ഫിഷ് തുടങ്ങിയവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അലങ്കാര മത്സ്യ പ്രദര്‍ശനം പാടില്ല. മറ്റ് ജീവജാലങ്ങള്‍ക്കൊപ്പം അക്വേറിയം വെയ്ക്കരുത്. അലങ്കാര മത്സ്യ മേഖലയിലും നിയന്ത്രണം കൊണ്ടുവരികയാണ് ഉദ്ദേശ്യം. അലങ്കാര മത്സ്യങ്ങളെ വളര്‍ത്തല്‍,വിപണനം,പ്രദര്‍ശനം എന്നിവയ്ക്കാണ് നിയന്ത്രണം. എന്നാല്‍ വീടുകളിലെ അക്വേറിയങ്ങളെ സംബന്ധിച്ച് ഉത്തരവില്‍ വ്യക്തമായ പരാമര്‍ശമില്ല. ഈ ഉത്തരവിനെ തുടര്‍ന്ന് അലങ്കാര മത്സ്യ മേഖല ആശങ്കയിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *