നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കാന്‍ ഇടപെടണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്


വേതന വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. നഴ്‌സുമാരുടെ ശന്പള പരിഷ്‌കാരവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി സര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കിയാല്‍ സമരം അവസാനിപ്പിക്കാന്‍ കഴിയും.


സമരം സംസ്ഥാനത്തെ ആരോഗ്യ മേഖലയെ ദോഷകരമായി ബാധിച്ചു. ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ആത്മാര്‍ഥമായ ഇടപെടലുണ്ടാകണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.




Sharing is Caring