പുതുവൈപ്പ് പ്രക്ഷോഭം; ആഭ്യന്തര വകുപ്പിനെതിരെ ആഞ്ഞടിച്ച് ആനി രാജ


പുതുവൈപ്പ് എല്‍പിജി സംഭരണി വിരുദ്ധ സമരത്തിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ നേതാവ് ആനി രാജ. പുതുവൈപ്പിലെ സ്ത്രീകള്‍ നേരിട്ടത് പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാകാത്ത പീഡനങ്ങളാണെന്ന് ആനി രാജ പറഞ്ഞു.
മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പുതുവൈപ്പില്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തണം. ഡിസിപി യതീഷ് ചന്ദ്രയ്ക്കും റൂറല്‍ എസ്പി എവി ജോര്‍ജിനുമെതിരെ നടപടിയെടുക്കണമെന്നും ദേശീയ മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു. എല്‍പിജി പ്ലാന്റ് വിരുദ്ധ ജനകീയ സമരസമിതി ഹൈക്കോടതി ജംക്ഷനില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആനി രാജ.




Sharing is Caring